Blog

ആറ്റിങ്ങൽ കവലയൂർ ജി എച്ച് എസ് എസ്സിലെ ഒന്നാം ക്‌ളാസ് വിദ്യാർത്ഥി ക്ലാസ്സിൽ എഴുതുവാൻ വൈകി എന്ന കാരണത്താൽ അധ്യാപിക കൈ അടിച്ച് ഒടിച്ചു എന്നാണ് രക്ഷിതാവിന്റെ പരാതി.

Blog

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി. മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു.ഒരു വർഷത്തിനുമുൻപ്സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച പാർക്കിൽ എം.ടിയുടെ പ്രമുഖ കഥാപാത്രങ്ങളെ ഓർമ്മമരങ്ങളായി നട്ടുവളർത്തിഎം.ടി സ്മൃതിവനം തയ്യാറാക്കിയത്. ഇവിടെയാണ് കുട്ടികൾ പ്രിയകഥാകാരൻ്റെ കഥാപാത്രങ്ങളായി വേഷമിട്ട് പ്രധാന സംഭാഷണങ്ങൾ അവതരിപ്പിച്ചത്.ജന്മദിനാചരണത്തിൻ്റെ ഭാഗമായി നടന്നചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു..പി. ടി. എ പ്രസിഡന്റ്‌ ശ്യം Read More…

Blog

2027-ലെ പത്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥിജുവിൻരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്‌ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് പരിശോധിച്ചത്.പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത Read More…

Blog

വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ പിടിയിൽ. തിരുവനന്തപുരം: വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ ‘ എന്നറിയപ്പെടുന്ന അയിരൂര്‍ സ്വദേശി ആരോമല്‍(24) പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് ആരോമലിനെ കീഴ്‌പ്പെടുത്തിയത്. ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ള ആരോമലിന്റെ പേരില്‍ കാപ്പ-3 പ്രകാരമാണ് നടപടി. 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ രണ്ട് തവണ Read More…

Blog

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി Read More…

Blog

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്‍റെ മനോവിഷമം കാരണം യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു. സ്വർണം നഷ്ടപ്പെട്ട പരാതിക്കാരിൽ ഏതാനും പേർ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പണമടച്ചാൽ തിരികെ കിട്ടുമെന്നുമായിരുന്നു സിന്ധുകുമാരിയുടെ Read More…

Blog

കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രം​ഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് Read More…

Blog

പ്രതിഭാസംഗമം സംഘടിപ്പിച്ചു. പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്‌സ് അസോസിയേഷൻ വിദ്യാഭ്യാസഅവാർഡ് വിതരണവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കൂന്തള്ളൂർ, പി.എൻ.എം. ജി.എച്ച്.എസ്. എസ്സിൽ നടന്ന ചടങ്ങ് രമ്യഹരിദാസ് എം.എൽ എ ഉൽഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ കവിയും ചലച്ചിത്ര, നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രഛായാഗ്രാഹകൻ മുഹമ്മദ്‌. എ, കഥാകൃത്തും ഗായകനുമായ കെ. രാജേന്ദ്രൻ, ചിത്രകാരൻ കെ. സന്തോഷം, അദ്ധ്യാപിക ഡോ.ദിവ്യാസജിത്ത് എന്നിവരെ ആദരിച്ചു. ഉന്നത വിജയികളായവർക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം Read More…

Blog

സ്വകാര്യ ബസുകളിൽ ഇനി പരസ്യമാവാം; ടിക്കറ്റിതര വരുമാനത്തിന് അനുമതി നൽകി ഗതാഗത വകുപ്പ്. സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം. കെ.എസ്.ആർ.ടി.സി.ക്ക് പിന്നാലെ ഇനി മുതൽ സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പതിപ്പിക്കാൻ അനുമതി നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ബസുടമകളുടെ ദീർഘനാളത്തെ ആവശ്യത്തിന്മേലാണ് ഈ തീരുമാനം. ഗവൺമെന്റിന്റെ പുതിയ നടപടിയെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകളിൽ Read More…

Blog

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ബുധനാഴ്ച. : പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി ബുധനാഴ്ച. കൊലക്കുറ്റം തെളിഞ്ഞെന്ന് പാലക്കാട്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതി. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കിക്കൊന്നോളൂ എന്ന് ചെന്താമര പറഞ്ഞു. കൊലകുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നൽകി.പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 Read More…