Blog

ആടുജീവിതം

മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും പ്രേമലുവിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് Read More…

Blog

തമിഴ് നടൻ

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ Read More…

Blog

മുങ്ങിമരിച്ചു

പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30നാണ് നാലം​ഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.

Blog

അറസ്റ്റിൽ

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതിനാണ് കേസ്. ചൊവ്വ ദോഷം മാറ്റാനെന്ന പേരിൽ സഹോദരിയെ നിതീഷ് പ്രതീകാത്മകമായി വിവാഹം കഴിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു.പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട Read More…

Blog

പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരുക്കേൾപ്പിച്ചു

ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു…പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി…. ചങ്ങനാശേരി : ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരുക്കേറ്റത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് Read More…

Blog

വെളിപ്പെടുത്താൽ

ന്യൂഡെല്‍ഹി. ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ഇന്ന് കോടതിയിൽ വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് ഭാര്യ സുനിത കെജ്രിവാളിനുള്ള കത്തിൽ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. കെജ്രിവാളിന്റെ ജാമ്യ അപേക്ഷയും ഇന്ന് കോടതിയുടെ പരിഗണിക്കു വരും. കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് ഇ ഡിയുടെ തീരുമാനം.കെജ്രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.ഇഡിയുടെ അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച Read More…

Blog

എൻ ടി എ സ്ഥാനാർഥിയെ

ചന്ദനത്തോപ്പ്:വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോഴാണ് തടഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വേദിയിൽ വച്ചും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.

Blog

മേധാവി

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)യുടെ പുതിയ മേധാവിയായി ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്തിനെ നിയോഗിച്ചു. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.ദേശീയ ദുരന്ത നിവാരണസേന ( എന്‍ഡിആര്‍എഫ്) യ്ക്കും പുതിയ തലവനെ നിയമിച്ചു. ഐപിഎസ് ഓഫീസറായ പീയൂഷ് ആനന്ദ് ആണ് എന്‍ഡിആര്‍എഫിന്റെ പുതിയ മേധാവി.

Blog

സമഗ്ര അന്വേഷണം വേണം

സത്യഭാമ സാംസ്കാരിക കേരളത്തിന് കളങ്കം; കഴിവുള്ള കുട്ടികളെ തള്ളിക്കളയുന്നതായും അഴിമതി നടക്കുന്നതായും സത്യഭാമ പറഞ്ഞതിനേക്കുറിച്ചും സമഗ്ര അന്വേഷണം വേണം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി. കോട്ടയം: ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമ സംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്നും സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്നും, ആർഎൽവി രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.സാംസ്കാരിക കേരളത്തിന് ഇവരെപ്പോലെയുള്ളവർ കളങ്കമാണെന്നും കലാമണ്ഡലം എന്ന പവിത്രമായ പേര് ഇവരുടെ പേരിനോട് Read More…

Blog

നൂറ്റാണ്ടിന്റെ നിറവിൽ

നാട്ടിന് അക്ഷര വെളിച്ചം പകർന്ന വിദ്യാലയ മുത്തശ്ശി നൂറ്റാണ്ടിന്റെ നിറവിലേക്ക് എത്തുന്നു. ഇളമ്പ എൽ.പി.സ്കൂളിന് തൊണ്ണൂറ്റിഒൻപത് വയസ് തികയുന്നു.നൂറാം വയസ്സിലേക്ക് 2 കടക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും നിരവധി പേരാണ് ജീവിതത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. നൂറാണ്ടിലേക്കെത്തുന്ന വിദ്യാലയത്തിൽ ഇപ്പോൾ നിരവധി വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിലും ഈ വിദ്യാലയം ഏറെ മെച്ചപ്പെട്ട നിലയിലാണ്. പഠനപ്രവർത്തനങ്ങൾക്ക്ഒപ്പംഒട്ടേറെപാഠ്യതപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ മുൻ നിർത്തി ഒട്ടേറെ പ്രോൽസാഹനങ്ങൾ അധ്യാപകരും പി.ടി.എ യും ചേർന്ന് നൽകി വരുന്നുണ്ട്. Read More…