തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
മുടപുരം :ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ വി.ശശി എം.എൽ.എ നിർവഹിച്ചു . കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്അ വൈസ് പ്രസിഡന്റ് അഡ്വ .ആർ.ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദീൻ ലോഗോ പ്രകാശനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് , ഹരിതകേരള മിഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ സജീവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ്. സുലഭ,ടി.സുനിൽ,വിനിത , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ,പ്രസന്ന ,അനീഷ് .ജി.ജി ,രഘു ,സൈജ നാസർ ,മനോന്മണീ,സാബു.എസ് , സെക്രട്ടറി ലെനിൻ , നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ സി.അശോക് തുടങ്ങിയവർ സംസാരിച്ചു.കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു.
തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ വി.ശശി എം.എൽ.എ നിർവഹിക്കുന്നു.
