Blog

സ്കൂളിൽ വെച്ചുണ്ടായ പ്രശ്നങ്ങൾക്ക് പക വീട്ടാൻ മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളിൽ സഹപാഠികളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റ മുബീൻ. സ്കൂളിൽ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായി. സ്കൂൾ അധികൃത‍ർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇന്നലെ സ്കൂളിലെ കായിക പരിശീലന Read More…

Blog

ആറാട്ടണ്ണൻ അറസ്റ്റിൽ സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിക്കെതിരെ ചലച്ചിത്ര പ്രവർത്തകർ പരാതി നൽകിയിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെയും സിനിമാതാരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസകയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ Read More…

Blog

വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വൈകിട്ട് ഏഴേകാലോടെ പുള്ളിക്കാനം ഡി സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു. കോളേജിൻ്റെ തന്നെ കോമ്പൗണ്ടിലേക്കാണ് ബസ് Read More…

Blog

വാമനപുരത്തിന് സമീപം വാഹനാപകടം വാമനപുരം കളമച്ച ലിന് സമീപം ഓ ട്ടോയും ബൈക്കും കൂട്ടിയിടിച്ചാ ണ്‌ അപകടം..ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. ബൈക്ക് യാത്രികനായ വാമനപുരം സ്വദേശിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Blog

ന്യൂ ഡെൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. പഹല്‍ഗാമിന് ശേഷം വീണ്ടും പ്രകോപനപരമായ നിലപാടിലേക്കും ആക്രമം നടത്തുന്നതുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളിലേക്കും ടിആർഎഫ് നീങ്ങുന്നത് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു വിനോദസഞ്ചാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് എന്നാണ് ദേശീയ വാർത്താ ഏജൻസികള്‍ നല്‍കുന്ന വിവരം. Read More…

Blog

കോട്ടയം ഇരട്ടക്കൊലപാതകം: സി സി ടി വി ഹാർഡ് ഡിസ്ക്ക് പുഴയിൽ നിന്ന് കണ്ടെടുത്തു കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പുഴയിൽ എറിഞ്ഞ സി സി ടി വി ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തു. പളളിക്കോണം തോട്ടിൽ പ്രതി എറിഞ്ഞ് കളത്തഹാർഡ് ഡിസ്ക്ക് തെളിവെടുപ്പിനിടെ ഇന്ന് വൈകിട്ട് 5.15 ഓടെ രണ്ട് യുവാക്കൾ മുങ്ങിയെടുക്കുകയായിരുന്നു.കേസിലെ പ്രധാന തെളിവാകാൻ പോകുന്ന ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തതിൻ്റെ ആശ്വാസത്തിലാണ് പോലീസ്.ഇന്ന് രാവിലെ തൃശൂർ മാളയിൽ നിന്ന് പിടിയിലായ പ്രതിയെ നാളെ Read More…

Blog

നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്‌നാട് സ്വദേശിയായ യുവതിയെയും കാണാതായ പെണ്‍കുട്ടിയെയും പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ദേവി പൊലീസ് കസ്റ്റഡിയില്‍.കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദ മന്‍സില്‍ സിയാനെ (നാല് വയസ്) ആണ് തമിഴ്‌നാട് സ്വദേശി തിങ്കളാഴ്ച വൈകുന്നേരം കടത്തിക്കൊണ്ടു പോയത്. അമ്മ സാഹിറിക്കൊപ്പം കൊല്ലം ബീച്ചില്‍ Read More…

Blog

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബൈസാറിന്‍ എന്ന കുന്നിന്‍ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ആഭ്യന്തര മന്ത്രി അമിത് ഷായോട് ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. Read More…

Blog

കോട്ടയത്തെ നടുക്കി ഇരട്ടക്കൊല; വസ്ത്രങ്ങളില്ലാതെ ചോരയില്‍കുളിച്ച് മൃതദേഹങ്ങൾ, കോടാലി കണ്ടെടുത്തു ,………..,…………………….▂▂▂▂▂▂▂▂▂▂▂▂▂▂നാടിനെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് വിജയകുമാറിനെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.രക്തംവാര്‍ന്ന നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. വീട്ടിലെ ആദ്യത്തെ Read More…

Blog

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് മർദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് മർദിച്ചെന്നാണ് കരിക്കോട് സ്വദേശി നാസർ, മകൻ മുഹമ്മദ് സെയ്ദ് എന്നിവരുടെ ആരോപണം. അതേസമയം ഇരുവരും പ്രകോപനപരമായി സംസാരിച്ച് തന്നെയും മർദിച്ചെന്നാണ് എസ്ഐ സുമേഷിന്‍റെ വിശദീകരണം. ട്രെയിൻ വന്നിറങ്ങിയ നാസറും മകൻ സെയ്ദും കരിക്കോട്ടെ വീട്ടിലേക്ക് പോകാൻ പുലർച്ചെ അഞ്ചിന് ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്ത് സമീപത്തെ തട്ടുകടയിൽ പൊലീസുമായി ചിലർ വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് റോഡിന് സമീപം നിൽക്കുകയായിരുന്ന Read More…