കോട്ടയം: സ്കൂള് ബസിന് പിന്നില് തീര്ത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. പാലാ പൊന്കുന്നം റോഡില് ഒന്നാം മൈലിലാണ് സംഭവം. അപകടത്തില് മൂന്ന് വിദ്യാര്ത്ഥികള് ഉള്പ്പെടെ പത്ത് പേര്ക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയില് പ്രവേശിപ്പിച്ചു.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂള് ബസാണ് അപകടത്തില്പെട്ടത്. കര്ണാടക സ്വദേശികളായ തീര്ത്ഥാടകര് സഞ്ചരിച്ച വാഹനം സ്കൂള് ബസിന് പിന്നില് ഇടിക്കുകയായിരുന്നു.
Author: Kalanikethan Editor
വട്ടപാട്ട് മത്സരത്തിൽ മൈക്ക് ഓപ്പറേറ്റർ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിവുള്ള വിദ്യാർത്ഥികളെ മത്സരത്തിൽ നിന്നും മാറ്റി നിർത്തുമ്പോൾ സംഭവിച്ച പിഴവ് എന്താണെന്ന് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ അധ്യാപകർക്ക് അല്ലെങ്കിൽ ജഡ്ജസിന് പറയുവാൻ മറുപടിയില്ലാത്ത അവസ്ഥ.ഇതേ സ്കൂളിൽ തന്നെ ഇന്നലെ പരിചമുട്ട് കളിയിൽ ഫലം പ്രഖ്യാപിക്കുമ്പോൾ ഒരു സംഘം ക്രിമിനൽ ആയ ആൾക്കാർ മറ്റൊരു വിദ്യാർഥിയെ ക്രൂരമായി ആക്രമിക്കുകയും തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു…ആറ്റിങ്ങൽ സി എസ് ഐ സ്കൂളിലാണ് സംഭവം. കലാനികേതൻ ഓൺലൈൻ Read More…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില് മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തുരാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ബലാത്സംഗ കേസില് മുന്കൂര് ജാമ്യാപേക്ഷ Read More…
കാർത്തികപള്ളി. സ്വകാര്യ സ്കൂളിലെ എട്ടാം ക്ളാസുകാരന്റെ ബാഗിൽ നിന്നാണ് കണ്ടെത്തിയത് നാല് ദിവസം മുമ്പാണ് സംഭവംപഴകി, ക്ലാവ് പിടിച്ച വെടിയുണ്ടകളുടെ പുറം ചട്ടയെന്ന് പോലീസ് പറമ്പിൽ നിന്ന് കിട്ടിയതെന്ന് കുട്ടിയുടെ മൊഴി.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ Read More…
കേരളവും തമിഴ്നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് – കർണാടക അതിർത്തിയായ ബാഗലൂരിൽ എത്തിയെന്നാണ് വിവരം ലഭിച്ചത്. പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബാഗലൂരിൽ നിന്ന് രാഹുല് കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില് വെച്ച് വന്ന കാര് കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് Read More…
വരന്തരപ്പള്ളിയിലെ അര്ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടില് രജനി (48)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അര്ച്ചനയുടെ അച്ഛന്റെ പരാതിയില് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്ഇ. സ്ത്രീധന പീഡന വകുപ്പുകള് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. ഭര്തൃ പീഡനത്തില് മനം നൊന്താണ് അര്ച്ചന ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.അര്ച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള Read More…
രാഹുല് മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില് സാമൂഹ്യ പ്രവര്ത്തകനായ രാഹുല് ഈശ്വര് കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബര് പൊലീസാണ് ഇയാള്ക്കെതിരെ കേസെടുത്തത്.തിരുവനന്തപുരത്തെ വീട്ടില് നിന്നാണ് രാഹുല് ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല് മാങ്കൂട്ടത്തില് ഉള്പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില് പ്രസ്താവനകള് നടത്തിയതിനാണ് നടപടി.അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുല് ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില് രാഹുല് Read More…
കഴക്കൂട്ടം വിളയിൽ വീട്ടിൽ കെ.പ്രഭാകരൻ (84)അന്തരിച്ചു.പ്രശസ്ത സിനിമ നാടകനടൻ ബിജു കലാവേദിയുടെപിതാവാണ് മരണപ്പെട്ടത്. മക്കൾ :ബിജു കലാവേദിഷാജിബിന്ദു ലേഖ മരുമക്കൾ :സുമ ഡി വിസിന്ധു കെരാമചന്ദ്രൻ കെ (late ) സഞ്ചയനം :03/12/2025.ബുധൻ രാവിലെ 8:00 മണി.
രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടില് അനിത ശശിധരനെ കൊന്ന് കായലില് തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയില് ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേര്ന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയില്വേ സ്റ്റേഷന് പരിധിയില് വച്ച് അറസ്റ്റിലായത്.പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്ഭിണിയായ അനിതയെ Read More…

