നേര്യമംഗലത്തെ കെ എസ് ആർ ടി സി ബസ് അപകടം; 15 ഓളം പേർക്ക് പരിക്ക്, കട്ടപ്പന സ്വദേശിനിയായ 14 കാരി മരണപ്പെട്ടു കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങികിടന്ന കട്ടപ്പന സ്വദേശിനി മരണപ്പെട്ടു. കട്ടപ്പന സ്വദേശിനി അനീറ്റ(14) യാണ് മരണപ്പെട്ടത്. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. സ്ഥലത്ത് ഫയർഫോഴ്സടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. Read More…
മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ വീഡിയോ കോൾ വഴി കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലാകുകയായിരുന്നു. ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർത്ഥന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. Read More…
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 10 ലക്ഷം ധനസഹായം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതേസമയം, ബിന്ദുവിന്റെ മകൾ നവമിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂറോ വിഭാഗത്തിൽ നവമിയുടെ ആദ്യ ശസ്ത്രക്രിയ ഇന്നലെ നടന്നിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി.കെ.ജയകുമാറിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സയുടെ ഏകോപനം. കഴിഞ്ഞ ഒന്നിന് ചികിത്സ തേടിയ നവമി അമ്മയോടൊപ്പം Read More…