ആറ്റിങ്ങൽ: പൊയ്കമുക്ക്, ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ കാണാതായതായി പരാതി.
വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്.നെയ്യാറ്റിൻകര ചെമ്ബരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. അക്രമണത്തിനിടയില്‍ ഇയാള്‍ മൂന്ന് പേരെ മർദിച്ചു. തുടർന്ന് ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിച്ചുതകർക്കുകയും ചെയ്തു.ഗോപൻ സ്വാമി തന്റെ ശരീരത്തില്‍ പ്രവേശിച്ചാണ് ഇതൊക്ക ചെയ്യുന്നതെന്നാണ് യുവാവ് പറയുന്നത്. ആത്മാവ് പ്രവേശിച്ചതോടെ തന്റെ ശക്തി ഇരട്ടിച്ചുവെന്നും യുവാവ് പറയുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആളുകള്‍ Read More…
താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നാലു വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു. അതേസമയം ഈ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ Read More…