ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്; രേവന്ത് റെഡ്ഡിക്ക് മോശം ഭാഷയുമായി പിണറായിയുടെ മറുപടി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം ഭാഷാപ്രയോഗവുമായി പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി എന്ന നിലയിലാണ് ഡാഷ് മോനേ എന്ന മോശം പ്രയോഗവുമായി പിണറായി രംഗത്തെത്തിയത്. പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് ഡാഷ് മോനേ എന്ന് വിളിച്ച് പിണറായി മറുപടി നല്‍കിയത്…


