ബി എൽ ഒ ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.
വെഞ്ഞാറമൂട് ദീപാനഗർ സ്വദേശി അനീഷ് (37) ആണ് ഇന്നലെ രാത്രി നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് തലക്ക് ഗുരുതര പരുക്ക് പറ്റുകയും… മരണം സംഭവിക്കുകയും ആയിരുന്നു. നിലവിൽ വാമനപുരം പരപ്പാറ സ്കൂളിൽ ബി എൽ ഒ ആയി പ്രവർത്തിക്കുകയായിരിന്നു…. മണ്ണന്തല ഗവ :പ്രസ്സിലെ ജീവനക്കാരനായിരിന്നു അനീഷ്. അമ്മ പരേതയായ വത്സല, അച്ഛൻ സുചീന്ദ്ര ബാബു.ഭാര്യ പ്രിയലക്ഷ്മി, മക്കൾ അബരി ലക്ഷ്മി, അർദ്രിയാൻ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.


