Blog

മോഹിനിയാട്ടം പ്രസ് മീറ്റിനിടെ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്…

മോഹിനിയാട്ടം സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൈജു കുറുപ്പ് ഉൾപ്പടെയുള്ള മോഹിനിയാട്ടത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും. സംസാരിക്കാനായി ആദ്യം മൈക്ക് എടുത്തത് സൈജു ആയിരുന്നു. തുടക്കത്തിൽ തന്നെ താരത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ‘നമസ്കാരം.. ഒരു വലിയ കാത്തിരിപ്പായിരുന്നു. എൻ്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി’, എന്ന് പറഞ്ഞതും സൈജു പൊട്ടിക്കരയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ കെട്ടിപിടിച്ചും ആശ്വാസ വാക്കുകൾ പറഞ്ഞും സമാധാനിപ്പിക്കുകയും ചെയ്തു.

“പെട്ടെന്ന് അച്ഛന് ഓർത്തുപോയി. ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു, എടാ..21 വർഷത്തെ എന്റെ പ്രാർത്ഥനയാണ് ഈ ഒരു ദിവസത്തിന് വേണ്ടി. അപ്പോൾ പെട്ടെന്ന് സന്തോഷിക്കുന്നതിന് പകരം അച്ഛനെ കുറിച്ച് ഓർത്തു. അച്ഛന് ഇത് കാണാൻ പറ്റിയില്ലല്ലോ എന്ന്. നമ്മൾ എല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. സിനിമയുടെ വിജയത്തിൽ ഒരുപാട് – സന്തോഷത്തിലാണ് ഞാൻ. നല്ല പ്രതികരണമാണ് എമ്പാടും ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമ വല്ലപ്പോഴുമൊക്കെ നമ്മുടെ കരിയറിൽ സംഭവിക്കുന്നതാണ്. അത് ഞങ്ങളുടെയും ജീവിതത്തിൽ സംഭവിച്ചു”, എന്നാണ് ശേഷം സൈജു കുറുപ്പ് പറഞ്ഞത്. ഒടിടിയിൽ വലിയ വിജയമായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. സൈജു കുറുപ്പാണ് ചിത്രം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *