കൊന്നു കളയുമോ എന്നുള്ള പേടി ആണ്..പല്ല് പോയി ചുണ്ട് പൊട്ടി. ഗാനമേളയ്ക്കിടയിൽ ഡാൻസ് കളിച്ചതിനിടയിൽ കസേരയ്ക്ക് അടി കൊണ്ട ചേട്ടൻ പറഞ്ഞ വാക്കുകൾ ആണിത്.
കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വമി ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടയിൽ ഡാൻസ് ചെയ്ത വൃദ്ധനെ കസേരകൊണ്ട് മുഖത്തടിച്ചു യുവാവ്. അടിയിൽ വൃദ്ധന്റെ പല്ല് ഇളകിപോയി. ആരോട് പരാതി പറയാൻ.. ആരുമില്ലാത്തവൻ ആയതുകൊണ്ട് അടിച്ചവൻ രക്ഷപ്പെട്ടു.

കേസ് കൊടുക്കാൻ പേടിയാണ് രാത്രി കിടക്കുന്നത് ബീച്ചിലൊക്കെ ആണ്…. കുപ്പി പെറുക്കി ആണ് ജീവിക്കുന്നത് പേടിയാണ് രാത്രി ആരേലും ഒക്കെ വന്ന് കൊന്നാലോ എന്ന് പേടിയാണ്. ഈ അടിച്ചവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം..

