Blog

പോലീസ് സേനക്ക് അപമാനം

മലപ്പുറം .വളാഞ്ചേരിയില്‍ ക്വാറി ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തലനടപടി ഉടന്‍ ഉണ്ടാകും.കേസില്‍ അറസ്റ്റിലായ വളാഞ്ചേരി എസ് ഐ ബിന്ദുലാലിന്‍റെ സസ്പെന്‍ഷന്‍ ഇന്നുണ്ടായേക്കും. കേസിലെ രണ്ടാം പ്രതിയായ വളാഞ്ചേരി ഇന്‍സ്പെക്ടര്‍ സുനില്‍ദാസ് ഒളിവിലാണ്. സംഭവത്തില്‍ മലപ്പുറം എസ് പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇതിനു ശേഷമാകും ഇന്‍സ്പെക്ടര്‍ക്കെതിരായ നടപടി. അതേ സമയം ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന പതിനെട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എസ് ഐ ബിന്ദുലാലിനേയും ,ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *