തിരുവനന്തപുരം : സി.എം.ആര്‍.എല്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തി.

ഇഡി ഓഫീസിനു മുന്നിൽ കേരള പോലീസിൻ്റെയും സിഐഎസ്എഫിൻ്റെയും കനത്ത സുരക്ഷയ്ക്ക് നടുവിലൂടെ രാവിലെ 10. 30 ഓടെയാണ് വീണ ഓഫീസിലെത്തിയത്. ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യം ചെയ്യൽ കൊച്ചിയിൽ നടക്കുന്നത്.

