Blog

പ്രതിഭാസംഗമം സംഘടിപ്പിച്ചു.

പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്‌സ് അസോസിയേഷൻ വിദ്യാഭ്യാസഅവാർഡ് വിതരണവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കൂന്തള്ളൂർ, പി.എൻ.എം. ജി.എച്ച്.എസ്. എസ്സിൽ നടന്ന ചടങ്ങ് രമ്യഹരിദാസ് എം.എൽ എ ഉൽഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ കവിയും ചലച്ചിത്ര, നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രഛായാഗ്രാഹകൻ മുഹമ്മദ്‌. എ, കഥാകൃത്തും ഗായകനുമായ കെ. രാജേന്ദ്രൻ, ചിത്രകാരൻ കെ. സന്തോഷം, അദ്ധ്യാപിക ഡോ.ദിവ്യാസജിത്ത് എന്നിവരെ ആദരിച്ചു. ഉന്നത വിജയികളായവർക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കിഴുവിലം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ എൻ. വിശ്വനാഥൻനായർ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ അംഗം ഗോപുസുകുമാർ, അസോസിയേഷൻ
രക്ഷാധികാരി അഡ്വ. വി. സുരേഷ്കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. എസ്. ചന്ദ്രാനനൻ സ്വാഗതവും പദ്മകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് നൃത്ത, സംഗീതപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *