Blog

റിപ്പോർട്ടർ ടി വി ഹെഡ് ഓഫിസിൽ പൊലീസ് റെയ്ഡ്: നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ഇന്ന് പുലർച്ചെയാണ് പൊലിസ് പരിശോധന നടത്തിയത്.

തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധനയ്ക്ക് ഡി ജിbപി അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.

എന്നാൽ മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.

എസ് ഐ ടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എങ്കിലും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ് ഇത്. കായിക വകുപ്പ് വിഷയത്തിൽ പരാതിയും നൽകിയ രുന്നു. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസിന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *