Blog

സംഭവം കൊലപാതകം.

പത്തനംതിട്ട: പുളിക്കീഴില്‍ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് കാമുകനാണെന്ന് ഇവർ പൊലിസിന് മൊഴി നല്‍കി.

2023 ഓഗസ്റ്റ് 6-നാണ് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം നടക്കുന്നത്. മഞ്ജു എന്ന നാടോടി സ്ത്രീയും കാമുകനും ഒന്നിച്ചു കഴിഞ്ഞിരുന്ന സമയത്ത് കുഞ്ഞ് നിരന്തരം കരഞ്ഞത് ശല്യമായി മാറിയിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കുറ്റകൃത്യം നടന്നത് ചങ്ങനാശ്ശേരിയിലാണെങ്കിലും മൃതദേഹം പിന്നീട് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *