തിരുവനന്തപുരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് Read More…
Author: Kalanikethan Editor
പതിനാലുകാരിയാണ് മരിച്ചത്
തിരുവനന്തപുരം : വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെട്ടു. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
ജന്മശതാബ്ദി
തോപ്പില്‍ഭാസി ജന്മശതാബ്ദി – കെ.പി.എ.സി വജ്രജൂബിലി ആഘോഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി അദ്ധ്യക്ഷനുമായ ബിനോയ് വിശ്വം എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി.പന്ന്യന്‍ രവീന്ദ്രന്‍, കെ.ജയകുമാര്‍. ഐ.എ.എസ്. മ മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ ഗാനാഞ്ജലി അവതരിപ്പിച്ചു. യോഗത്തില്‍ തോപ്പില്‍ഭാസിയുടെ മകള്‍ മാല എഴുതിയ ‘തെളിച്ചമുള്ള ഓര്‍മ്മകള്‍’ എന്ന കൃതി പ്രകാശിപ്പിച്ചു.തോപ്പില്‍ഭാസിയുടെ Read More…
കൂടുതൽ വെളിപ്പെടുത്തൽ
കൊച്ചി പനമ്ബിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍ വിവിധ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും Read More…
നിങ്ങളും അർഹരാണ്
ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേല്‍നോട്ടത്തില്‍ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നല്‍കുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂണ്‍ 30. വിദ്യാർത്ഥികള്‍ക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയില്‍ അഡ്രസ്സ്, ഓണ്‍ലൈൻ അപേക്ഷാ സമയത്തു നല്‍കണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും.പ്ലസ് വണ്‍ പഠനത്തിനാണ് ആദ്യഘട്ടത്തില്‍ സ്കോളർഷിപ്പ് നല്‍കുന്നത്. 10,000 രൂപ വീതം പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികള്‍ക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തില്‍ നിലനിർത്തിയാല്‍ Read More…
അനുസ്മരണം
കെപിഎസ്ടിഎ രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയെ അനുസ്മരിച്ചു. ഇന്ത്യയെ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി സാധ്യമാക്കി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവായിരുന്നു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രദീപ് നാരായൺ പറഞ്ഞു. വിദ്യാഭാസ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് എ.എം. മുഹമ്മദ് അൻസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.സാബു, ജില്ലാ പ്രസിഡൻ്റ് എ.ആർ. ഷമീം, സംസ്ഥാന കൗൺസിൽ അംഗം Read More…
ഷോർട് ഫിലിം
ഒമാൻ : പൂർണമായും ഒമാനിലെ സലാലയിൽ ചിത്രീകരിച്ച ഒരു ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. എ ആൻഡ് വി ബാനറിൽ ജിനേഷ് അമ്പാട്ട് സംവിധാനം ചെയ്ത വർണശലഭങ്ങളായ് എന്ന ഷോർട് ഫിലിം ആണ് ഇപ്പോൾ പ്രവാസികൾക്കിടയിൽ ചർച്ചവിഷയം ആയിക്കൊണ്ടിരിക്കുന്നത്. ലളിതമായ ഹാസ്യത്തിനൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടെ നല്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.നിരവധി പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ ഫിലിം യൂ ട്യൂബിൽ ലഭ്യമാണ്….. എന്ന ലിങ്കിൽ നിങ്ങൾക് ഇത് ആസ്വദിക്കാൻ കഴിയും.
മൃതദേഹം കിട്ടി
പത്തനംതിട്ട: തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം, മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ Read More…
അവയവകച്ചവടം
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്ബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച് വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില്‍ വെച്ച് പൊലീസ് Read More…
ഉപഹാരം നൽകി
ഉപഹാരം നൽകി ആലംകോട്,തെഞ്ചേരിക്കോണം മൈത്രിഭവന്റെയും കെ. വിവേകാനന്ദൻ സ്മാരക സാംസ്കാരിക നിലയത്തിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസപ്രവർത്തക ശാലിനി ദിലീപിനെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു.മണമ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വരദ രാജൻ അധ്യക്ഷത വഹിച്ചു. സദനത്തിൽ പാഠശാല ഡയറക്ടർ ദിലീപ് നാരായണൻ , ഷാഹുൽഹമീദ് ഞാറവിള ,ബാലു വിവേകാനന്ദൻ , ഷിബു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് പ്രശംസ ഫലകം ക്യാഷ് പ്രൈസ് പച്ചക്കറി വിത്തുകൾ എന്നിവ കെ .സുരേന്ദ്രൻ Read More…

