Blog

മൃതദേഹം കിട്ടി

പത്തനംതിട്ട: തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം, മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *