ഒമാൻ : പൂർണമായും ഒമാനിലെ സലാലയിൽ ചിത്രീകരിച്ച ഒരു ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. എ ആൻഡ് വി ബാനറിൽ ജിനേഷ് അമ്പാട്ട് സംവിധാനം ചെയ്ത വർണശലഭങ്ങളായ് എന്ന ഷോർട് ഫിലിം ആണ് ഇപ്പോൾ പ്രവാസികൾക്കിടയിൽ ചർച്ചവിഷയം ആയിക്കൊണ്ടിരിക്കുന്നത്. ലളിതമായ ഹാസ്യത്തിനൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടെ നല്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.നിരവധി പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ ഫിലിം യൂ ട്യൂബിൽ ലഭ്യമാണ്….. എന്ന ലിങ്കിൽ നിങ്ങൾക് ഇത് ആസ്വദിക്കാൻ കഴിയും.
Related Articles
വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്.നെയ്യാറ്റിൻകര ചെമ്ബരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. അക്രമണത്തിനിടയില്‍ ഇയാള്‍ മൂന്ന് പേരെ മർദിച്ചു. തുടർന്ന് ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിച്ചുതകർക്കുകയും ചെയ്തു.ഗോപൻ സ്വാമി തന്റെ ശരീരത്തില്‍ പ്രവേശിച്ചാണ് ഇതൊക്ക ചെയ്യുന്നതെന്നാണ് യുവാവ് പറയുന്നത്. ആത്മാവ് പ്രവേശിച്ചതോടെ തന്റെ ശക്തി ഇരട്ടിച്ചുവെന്നും യുവാവ് പറയുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആളുകള്‍ Read More…
അറിവുൽസവം – 25 സമാപിച്ചു വെട്ടുകാട്, സെൻ്റ് മേരീസ് ലൈബ്രറി സംഘടിപ്പിച്ച അറിവുൽസവം- 25 സമാപിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സോളമൻ വെട്ടുകാട് അധ്യക്ഷനായി. വെട്ടുകാട് ഇടവക വികാരി റവ.ഡോ:എഡിസൺ വൈ.എം മുഖ്യഅതിഥിയായി. ലൈബ്രറി വൈസ് പ്രസിഡൻ്റ് വില്ല്യം ജെറി സ്വാഗതവും ക്രിസ്റ്റബൽ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഒരുമ ഗ്രൂപ്പ്
ഒരുമ ഗ്രൂപ്പ് പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു ആറ്റിങ്ങൽ:: നാടകം, ബാലെ, മിമിക്സ്, ഗാനമേള, സംഗീതസദസ്സ്, കഥാപ്രസംഗം, കാക്കാരിശി നാടകം, ചെണ്ടമേളം, ശിങ്കാരിമേളം, സിനിമ – സീരിയൽ താരങ്ങളുടെ പ്രോഗ്രാമുകൾ തുടങ്ങി എല്ലാ തരം കലാപരിപാടികളും ബുക്ക് ചെയ്യുന്നതിനായി ആറ്റിങ്ങലിൽ ഒരു സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കല്യാൺ സിൽക്ക്സിന് സമീപമാണ് കല സാംസ്കാരിക പ്രവർത്തകൻ ബിജി പേരാണത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം. ഇന്ന് രാവിലെ 10 25 ന് Read More…

