Blog

രണ്ടുമരണം

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തളര്‍ന്നു വീണ Read More…

Blog

അട്ടിമറി

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തില്‍ നിർണായക വഴിത്തിരിവ്. കെഎസ്‌ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിലെ നിര്‍ണായക തെളിവായ Read More…

Blog

അതീവ ഗൗരവം

ഫറോക്ക് :ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ വോട്ടിംഗ്യന്ത്രതകരാർ ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. സാങ്കേതികതകരാറുകളും വോട്ടിംഗ് വൈകിയതുമുൾപ്പെടെയുള്ള ആശങ്കകൾക്കിടയിൽ മറ്റൊരുസംഭവം വിവാദമാവുകയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് വിവിധ വിഭാഗങ്ങളിലായിഒട്ടേറെ ആളുകളുടെ സഹായം ഒരുക്കാറുണ്ട്. സ്കൂളിലെ വിദ്യാർത്ഥി സന്നദ്ധ സേനകളുടെപങ്കും ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിൽ പോളിംഗ് ഓഫീസർ മാത്രംനിർവഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിലൊന്നാണ് വിരലിൽ മഷി പുരട്ടുന്നത്.ഈ പ്രധാന ജോലി പ്ലസ് വൺ വിദ്യാർത്ഥിനിയെക്കൊണ്ട് ചെയ്യിപ്പിച്ച സംഭവമാണ്വിവാദമാകുന്നത്. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്തവിദ്യാർഥിനിയുടെ കൈവിരലിൽ Read More…

Blog

മിന്നലേറ്റ് മരിച്ചു

കുണ്ടറ കിഴക്കേക്കല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഒരു സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഓണമ്പലത്ത് സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് 3.45 ഓടുകൂടിയാണ് മിന്നലേറ്റത്. ഫാക്ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നൽ ഏറ്റത്. ഇതേ ഫാക്ടറിയിൽത്തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) യെയും മിന്നലേറ്റ് കുണ്ടറ താലൂക്ക് Read More…

Blog

അവധി ക്യാമ്പ്

വേനൽഅവധി ക്യാമ്പ് സമാപിച്ചു ആലംകോട്,തെഞ്ചേരിക്കോണംകെ.വിവേകാനന്ദൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി.യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു. സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.

Blog

മികച്ച വിജയം

എന്നും മികച്ച വിജയം കൈവരിക്കുന്ന ഇളമ്പ എൽ പി എസ്സിന്.. വീണ്ടും വിജയ തിളക്കം ആറ്റിങ്ങൽ :ഇളമ്പ എൽ പി എസി ന്‍റെ എൽ എസ് എസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ 13 ചുണക്കുട്ടികൾ.

Blog

അഞ്ചുമരണം

“കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് ദാരുണാന്ത്യം കണ്ണൂർ :കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് Read More…

Blog

അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത ആറ്റിങ്ങൽ സ്വദേശിയായ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2020 ജൂണില്‍ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. Read More…

Blog

ഗുരുതര വീഴ്ച

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്‌ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്‌ക്ക് ഒരു കാരണമാകും. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം പേഴ്സിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്‍റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിനും അപകടമുണ്ടാക്കുന്നു. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം Read More…

Blog

കുട്ടികളുടെ ലൈബ്രറി

കുട്ടികളുടെവായനശാല ഉദ്ഘാടനം ചെയ്തു. വാമനപുരം,പൊയ്കമുക്ക് ,വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.