ഫറോക്ക് :
ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ വോട്ടിംഗ്
യന്ത്രതകരാർ ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. സാങ്കേതിക
തകരാറുകളും വോട്ടിംഗ് വൈകിയതുമുൾപ്പെടെയുള്ള ആശങ്കകൾക്കിടയിൽ മറ്റൊരു
സംഭവം വിവാദമാവുകയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് വിവിധ വിഭാഗങ്ങളിലായി
ഒട്ടേറെ ആളുകളുടെ സഹായം ഒരുക്കാറുണ്ട്. സ്കൂളിലെ വിദ്യാർത്ഥി സന്നദ്ധ സേനകളുടെ
പങ്കും ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിൽ പോളിംഗ് ഓഫീസർ മാത്രം
നിർവഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിലൊന്നാണ് വിരലിൽ മഷി പുരട്ടുന്നത്.
ഈ പ്രധാന ജോലി പ്ലസ് വൺ വിദ്യാർത്ഥിനിയെക്കൊണ്ട് ചെയ്യിപ്പിച്ച സംഭവമാണ്
വിവാദമാകുന്നത്. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത
വിദ്യാർഥിനിയുടെ കൈവിരലിൽ പഴുപ്പു ബാധിച്ചു.
പോളിങ് സ്റ്റേഷനിൽ മഷി പുരട്ടാൻ 17 വയസ്സുള്ള വിദ്യാർത്ഥിനി,കയ്യിൽ പഴുപ്പ് ബാധിച്ച്
ഗുരുതരാവസ്ഥയിൽ.