Blog

മുകേഷ് എംഎൽഎയ്‌ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.നേരത്തെ മുകേഷിനെതിരെ തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ Read More…

Blog

തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്. മിഹിർ ജീവനൊടുക്കിയതിനെ വിദ്യാർത്ഥികള്‍ ആഘോഷമാക്കിയതിന്റെ സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ജീവനൊടുക്കിയതിനെ കുറിച്ച്‌ അധിക്ഷേപകരമായ ഭാഷയിലാണ് മിഹിർ സംസാരിക്കുന്നത്. മിഹിറിന്റെ മരണശേഷം ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇത് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് Read More…

Blog

സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂർ സ്വദേശിയായ വിൻസന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ കേസിലാണ് കോടതി വിധി. ടീം സോളാർ കമ്ബനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നുപറഞ്ഞ് പരാതിക്കാരനില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും Read More…

Blog

വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഷിഫയ്‌ക്ക് മുബിനെ പരിചയമുണ്ടായിരുന്നുവെന്നും , ഇരുവരും സുഹൃത്തുക്കളായിരുനുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഷിഫയ്‌ക്ക് അടുത്തിടെ മാതാപിതാക്കള്‍ മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു.ഇതറിഞ്ഞ മുബിൻ ഷിഫയോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ്, ലിംഗസാഗുരുവില്‍ നിന്ന് സിന്ദനൂരിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ആക്രമിച്ചത് . Read More…

Blog

വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യൂ. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്. എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് Read More…

Blog

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിനെ ജന്മം നൽകി; ബന്ധുവായ 14കാരനെതിരെ കേസ് ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് Read More…

Blog

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്.കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛന്‍ ശ്രീജിത്തും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലൊണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ Read More…

Blog

ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ ദുരൂഹമരണത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കുടുംബത്തിന് വലിയ സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ അച്ഛന് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്. കുട്ടി അമ്മാവൻ്റെ മുറിയിലായിരുന്നു കിടന്നിരുന്നത് എന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. പുലർച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായും അമ്മയുടെ മൊഴിയിലുണ്ട്. കുട്ടിയെ കാണാതാകുന്നതിനു മുൻപ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം Read More…

Blog

പാലക്കാട് : കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിറിമാൻഡ് ചെയ്തു.ഫെബ്രുവരി 12 വരെയാണ് റിമാൻഡ്‌.പരിക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ തന്നെ നൂറ് വർഷത്തേക്ക് തന്നെ ശിക്ഷിക്കു എന്ന് കോടതിയോട് ചെന്താമര പറഞ്ഞു. എൻ്റെ മകളും മരുമകനും ഉന്നത ജോലിക്കാരണന്നും അവരെ കാണേണ്ടന്നും എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും കോടതി യോട് പറഞ്ഞു. ഇയാളെ ആലത്തൂർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ആലത്തൂർ Read More…

Blog

സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്.കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച്‌ 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില്‍ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.