Blog

വെട്ടിപ്പരുക്കേൽപ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read More…

Blog

സാന്ത്വം നാട്ടരങ്

സാന്ത്വം നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. പ്രൈവറ്റ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ സാന്ത്വം ജില്ലാകമ്മിറ്റി നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടൻപാട്ടും സംസ്കാരവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ: എം.ദിവാകരൻ നായർ അധ്യക്ഷനായി. ഡോ: എസ്. ഭാസിരാജ് സ്വാഗതവും ഡോ: രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. നാടൻപാട്ട് അവതരണം ചർച്ച എന്നിവ നടന്നു.

Blog

അപകടം

കനത്ത മഴയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12ല്‍ വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Blog

അറസ്റ്റിൽ

കൊച്ചി. നെടുമ്പാശ്ശേരി അവയവ കടത്ത് കേസിൽ മുഖ്യപ്രതി പിടിയിൽ. പിടിയിലായത് വിജയവാഡ സ്വദേശി പ്രതാപൻ എന്നബല്ലം രാമപ്രസാദ് ഗൊണ്ട. ഇരകളാക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന്എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഹൈദരാബാദിലെ എന്നായിരുന്നു കസ്റ്റഡിയിലുള്ള സാബിത്ത് നാസറിന്റെ മൊഴി.പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നടത്തിയ പരിശോധനയിലാണ് മുഖ്യ കണ്ണി പിടിയിലായത് ബല്ലം രാമപ്രസാദ് ഗൊണ്ടയാണ് പിടിയിലായത്. രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. രാമ പ്രസാദിൽ നിന്ന് ഇരകളാക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസിന് Read More…

Blog

ഡ്രൈഡേ

തിരുവന്തപുരം:സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് സമ്പൂർണ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും. Read More…

Blog

അമ്മയെ വീട്ടിനുള്ളിൽ മകൻ തീയിട്ടു

അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പേരേറ്റു മുകളിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു അക്രമണം. വെഞ്ഞാറമ്മൂട് സ്വദേശി ബിനു വാണ് അക്രമിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ ദുരന്തം ഒഴിവായി. രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടുന്നത് കണ്ട നാട്ടുകാരെത്തിയ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബിനു മദ്യത്തിനടിമയെന്ന പൊലീസ് പറയുന്നു. വീടിന് കാര്യമായ കേടുപാടില്ല. മകനെ ലഹരി Read More…

Blog

പോലീസ് സേനക്ക് അപമാനം

മലപ്പുറം .വളാഞ്ചേരിയില്‍ ക്വാറി ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തലനടപടി ഉടന്‍ ഉണ്ടാകും.കേസില്‍ അറസ്റ്റിലായ വളാഞ്ചേരി എസ് ഐ ബിന്ദുലാലിന്‍റെ സസ്പെന്‍ഷന്‍ ഇന്നുണ്ടായേക്കും. കേസിലെ രണ്ടാം പ്രതിയായ വളാഞ്ചേരി ഇന്‍സ്പെക്ടര്‍ സുനില്‍ദാസ് ഒളിവിലാണ്. സംഭവത്തില്‍ മലപ്പുറം എസ് പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു ശേഷമാകും ഇന്‍സ്പെക്ടര്‍ക്കെതിരായ നടപടി. അതേ സമയം ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ക്വാറി Read More…

Blog

സ്കൂൾ തുറക്കുന്നത് ഒരാഴ്ത്തേക്ക് നീട്ടണം. തിരുവനന്തപുരം :കാലവർഷം അതിശക്തമായ സാഹചര്യത്തിൽ ജൂൺ 3ന് സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ദീപ്തി ശ്രാവണം സർക്കാരിനോട് ആവശ്യപ്പെട്ടു.മിക്ക പ്രദേശങ്ങളിലും വീടും തോടും റോഡുമെല്ലാം ഒരു പോലെ വെള്ളക്കെട്ടിൽ ആയതിനാൽ ജനജീവിതം സ്തംഭിച്ചിരിക്കയാണ്.മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു.സ്കൂളുകളാണ് മിക്കയിടത്തും ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.കുട്ടികൾ സ്കൂളിലെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാകുന്ന,അപകടകരമായ അവസ്ഥയാണ് നിലവിലുള്ളത്.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് സ്കൂൾ പ്രവേശനോത്സവം ഒരാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ദീപ്തി ശ്രാവണം Read More…

Blog

പതിയിരിക്കുന്ന അപകടം

റിപ്പോർട്ട്:ഉദയൻ കലാനികേതൻ ആറ്റിങ്ങൽ: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു Read More…

Blog

സ്ലാബുകൾ അപകടാഅവസ്ഥയിൽ

റിപ്പോർട്ട്:ഉദയൻ കലാനികേതൻ ആറ്റിങ്ങൽ: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു Read More…