Blog

ഗ്രന്ഥശാല സന്ദർശനം നടത്തി

കല്ലമ്പലം : വായനപക്ഷാചരണ ഭാഗമായി വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇ എം എസ് സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു.
വ്യത്യസ്ത പുസ്തകങ്ങൾ പരിചയപ്പെടാനും ഗ്രന്ഥശാലയുടെ പ്രവർത്തനം മനസ്സിലാക്കാനും സന്ദർശനത്തിലൂടെ കഴിഞ്ഞു.
കുട്ടികൾക്ക് ഗ്രന്ഥശാലയുടെ സേവനം ലഭ്യമാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് നൗഫൽ പറഞ്ഞു.
ലൈബ്രേറിയൻ രേണുക അധ്യാപകരായ എൻ എസ് അനിത, എസ് ഫൈസൽ, ഐ ഇർഫാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *