Blog

അവാർഡുകൾ നൽകാൻ അപേക്ഷ ക്ഷണിക്കുന്നു

മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ഛ് ഫെബ്രുവരി 26 ന് ശിവരാത്രി ദിവസം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ചു ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകുന്നു.
പ്ലസ് ടു വിൽ സയൻസ് ,  ആർട്സ് , കോമേഴ്‌സ്   വിഭാഗങ്ങളിൽ 2024 ൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ചിറയിൻകീഴ്, കിഴുവിലം, അഴൂർ, മംഗലാപുരം, മുദാക്കൽ പഞ്ചായത്ത്‌ അതിർത്തിയിൽ സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്ക് യഥാക്രമം  3001,1501 രൂപ വീതം ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകും. 2024 എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ ക്ഷേത്രം ട്രസ്റ്റ്‌ മെമ്പർഷിപ് ഉള്ള രക്ഷകർത്താക്കളുടെ മക്കൾക്ക് അവാർഡ് നൽകും .പ്രസ്തുത  അവാർഡുകൾക്കുള്ള അപേക്ഷ , മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,  ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം  ഫെബ്രുവരി   15 ന് മുൻപ് ട്രസ്റ്റ്‌ ഓഫീസിൽ ലഭിച്ചിരിക്കണം .
ഫോൺ: 8547381578, 9048457027,8714723130,9037796132.

Leave a Reply

Your email address will not be published. Required fields are marked *