കൊട്ടാരക്കര: മേലില നടുക്കുന്നില്‍ വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി കലക്കി ഒഴിച്ച ശേഷം മാല മോഷ്ടിച്ച യുവതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ താമസിച്ചിരുന്ന ഷമീറിന്റെ ഭാര്യ റസീന (36)യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മേലിലയിലെ നടുക്കുന്ന് ലാല്‍ ജംഗ്ഷന് സമീപം സിന്ധു ഭവനില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ് ഇവര്‍.റസീന വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപമുള്ള സ്ത്രീയായ തങ്കമ്മയെ 15ന് ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങി കിടന്നപ്പോള്‍ Read More…
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നാണ് എം എം മണി പറഞ്ഞത്. പുരവെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാന്‍ വന്നാല്‍ കൈകാര്യം ചെയ്യും. പൊലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്‌റ്റെന്നും എം എം മണി ചോദിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണികഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെയായിരുന്നു എം എം മണിയുടെ പ്രതികരണം. Read More…
കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ മലസാമ്പിളുകളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി ആരോഗ്യവകുപ്പ് പരിശോധനയും പ്രതിരോധ നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ കൊച്ചി നോർത്ത് Read More…
ആറ്റിങ്ങൽ കവലയൂർ ജി എച്ച് എസ് എസ്സിലെ ഒന്നാം ക്‌ളാസ് വിദ്യാർത്ഥി ക്ലാസ്സിൽ എഴുതുവാൻ വൈകി എന്ന കാരണത്താൽ അധ്യാപിക കൈ അടിച്ച് ഒടിച്ചു എന്നാണ് രക്ഷിതാവിന്റെ പരാതി.
എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി. മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു.ഒരു വർഷത്തിനുമുൻപ്സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച പാർക്കിൽ എം.ടിയുടെ പ്രമുഖ കഥാപാത്രങ്ങളെ ഓർമ്മമരങ്ങളായി നട്ടുവളർത്തിഎം.ടി സ്മൃതിവനം തയ്യാറാക്കിയത്. ഇവിടെയാണ് കുട്ടികൾ പ്രിയകഥാകാരൻ്റെ കഥാപാത്രങ്ങളായി വേഷമിട്ട് പ്രധാന സംഭാഷണങ്ങൾ അവതരിപ്പിച്ചത്.ജന്മദിനാചരണത്തിൻ്റെ ഭാഗമായി നടന്നചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു..പി. ടി. എ പ്രസിഡന്റ് ശ്യം Read More…
2027-ലെ പത്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥിജുവിൻരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്‌ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് പരിശോധിച്ചത്.പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത Read More…
വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ പിടിയിൽ. തിരുവനന്തപുരം: വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ ‘ എന്നറിയപ്പെടുന്ന അയിരൂര്‍ സ്വദേശി ആരോമല്‍(24) പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് ആരോമലിനെ കീഴ്‌പ്പെടുത്തിയത്. ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ള ആരോമലിന്റെ പേരില്‍ കാപ്പ-3 പ്രകാരമാണ് നടപടി. 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ രണ്ട് തവണ Read More…
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി Read More…
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്‍റെ മനോവിഷമം കാരണം യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു. സ്വർണം നഷ്ടപ്പെട്ട പരാതിക്കാരിൽ ഏതാനും പേർ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പണമടച്ചാൽ തിരികെ കിട്ടുമെന്നുമായിരുന്നു സിന്ധുകുമാരിയുടെ Read More…
കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രംഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് Read More…




