Blog

വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ പിടിയിൽ.

തിരുവനന്തപുരം: വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ ‘ എന്നറിയപ്പെടുന്ന അയിരൂര്‍ സ്വദേശി ആരോമല്‍(24) പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് ആരോമലിനെ കീഴ്‌പ്പെടുത്തിയത്.

ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ള ആരോമലിന്റെ പേരില്‍ കാപ്പ-3 പ്രകാരമാണ് നടപടി. 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ രണ്ട് തവണ പൊലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അറസ്റ്റ്. കഴിഞ്ഞ’ ജൂണ്‍ 30നാണ് പ്രതി വീണ്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയത്.
വധശ്രമക്കേസിലെ പരാതിക്കാരുടെ വീട്ടില്‍ കയറി പ്രതി ഭീഷണി ഉയര്‍ത്തിയിരുന്നു. കൊടുവാളുമായി വീട്ടിലെത്തി കൊലവിളി നടത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തെന്നാണ് പരാതി. മുമ്പ് ഒരു കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ഇയാള്‍ ആക്രമിച്ചിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതിയെ അയിരൂര്‍ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *