Crime

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; പ്രതിയായ ഭാര്യാ സഹോദരനെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയാൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിപ്പിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസ് സസ്പെൻ്റു ചെയ്തു. തിരുവല്ല മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് അരുൺ ബാബുവിൻ്റെ ഭാര്യാ സഹോദരൻപ്രിനു നഗ‌്‌നദൃശ്യങ്ങൾ പകർത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്‌ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്. ഇതിനായി അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പെൻ Read More…

Crime

ബാർജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ.

കോട്ടയം : ബാർ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ പുളിനാക്കൽ ഭാഗത്ത് നടുത്തര വീട്ടിൽ മത്തി ശ്യാം എന്ന് വിളിക്കുന്ന ശ്യാം രാജ് (28), വേളൂർ പുളിക്കമറ്റം ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന ആദർശ് (24), വേളൂർ പതിനാറിൽചിറ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ ഏബല്‍ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് Read More…

India News

കെജരിവാളിന് ജാമ്യമില്ല

കെജരിവാൾ ഇഡി കസ്റ്റടിയിൽ, 7 ദിവസത്തേയ്ക്കാണ് ഇഡി കസ്റ്റഡിയിൽ. അൽപസമയത്തിനകം ഇ ഡി ഓഫീസിൽ എത്തിക്കും. ദില്ലിയിൽ വൻ സുരഷാ സന്നാഹം. എ എ പി ആസ്ഥാനം കേന്ദ്ര സേന വളഞ്ഞു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് എ എ പി.

Politics

കെജ്‌രിവാളിന് പുറകെ കെ സി വേണുഗോപാലും ജയിലിൽ പോകേണ്ടി വരും: ശോഭ സുരേന്ദ്രൻ

രാജസ്ഥാനിൽ നിന്നുള്ള മുന്‍ ഖനന വകുപ്പ് കേന്ദ്രമന്ത്രി സിസ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുക്കാൻ മുന്നിൽ നിന്ന കെ സി വേണുഗോപാലിനെ ഇ ഡി അറസ്റ്റ് ചെയ്യാൻ അധികം വൈകില്ലെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷയും ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ. ഇന്ത്യയെ കാർന്ന് തിന്നുന്ന അഴിമതിക്കാരെ അകത്താക്കാനാണ് മോദിക്ക് 300 ൽ പരം സീറ്റിന്റെ ഭൂരിപക്ഷം ജനങ്ങൾ നൽകിയത്. കെജ്രിവാളിന്റെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസിന്റെ നിലപാട് Read More…

Kerala

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു

പത്തനംതിട്ട കോന്നിയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയാണ് ചെങ്ങറ ഹരിവിലാസത്തിൽ ഹരി – നീതു ദമ്പതികളുടെ മകൾ ഹൃദ്യ മരിച്ചത്. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം. സംഭവസമയത്ത് അപ്പൂപ്പൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മാതാപിതാക്കൾ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു.

Thomas Isaac
Politics

തോമസ് ഐസക്കിനെതിരെ പരാതി

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്. കേരള സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ കളക്ടർക്ക് യുഡിഎഫ് ജില്ലാ ചെയർമാനാണ് പരാതി നൽകിയത്. കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം Read More…

Blog Kottayam News

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി

അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.