നാടിന് നൊമ്പരമായി 13 കാരന്റെ വിയോഗം
ചിറയിൻകീഴ്: പുതുക്കരിക്ക് സമീപം മുന്നാറ്റുമുക്ക് കനാലിൽ 13 വയസ്സുകാരന്റെ മൃതദേഹം
കണ്ടെടുത്തു പിറയിൻകീഴ് സ്വദേശി പ്രിൻസിന്റെ മുതദേഹം ആണ് കണ്ടെടുത്തത്. ആറ്റിങ്ങൽ
ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ സ്കൂബ ടീം എത്തി മൃതദേഹം കണ്ടെടുത്തു.
ചെളി നിറഞ്ഞ സ്ഥലത്താണ് കുട്ടി താഴ്ന്നുപോയത്. ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ്
സ്കൂൾസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഉച്ചയോടെ കുട്ടുകാരുമൊത്ത് എത്തിയതാണ്.
നീന്തുന്നതിനിടയിൽ താഴ്ന്നു പോവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.