കൊല്ലം: കടപ്പാക്കട അക്ഷയ നഗറിൽ അച്ഛൻ മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അക്ഷയ നഗറിൽ അഡ്വ.ശ്രീനിവാസ പിള്ളയാണ് ( 79) മകൻ വിഷ്ണു എസ് പിള്ള (48)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചനയുണ്ട്. ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.ശ്രീനിവാസ പിള്ളയുടെ ഭാര്യ രണ്ടാഴ്ചയായി തിരുവനന്തപുരത്ത് മകളുടെ വീട്ടിലായിരുന്നു. ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്.പോലീസെത്തി മേൽനടപടികൾ തുടങ്ങി. കൂടുതൽ അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകയുള്ളൂ.
ഗുവാഹത്തി: പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടത്തിയ പാകിസ്ഥാൻ അനുകൂല, വിദ്വേഷ പരാമർശങ്ങളെത്തുടർന്ന് വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അറസ്റ്റിലായവരിൽ ഒരു എംഎൽഎ, ഒരു പത്രപ്രവർത്തകൻ, വിദ്യാർത്ഥികൾ, ഒരു അഭിഭാഷകൻ, വിരമിച്ച അധ്യാപകർ എന്നിവരക്കം ഉൾപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നടത്തിയ പരാമർശങ്ങളിന്മേലാണ് മിക്ക അറസ്റ്റുകളും. 14 പേർ അറസ്റ്റിലായത് അസമിലാണ്. 2019 ലെ പുൽവാമ ആക്രമണവും, ഇപ്പോൾ നടന്ന Read More…
ബഹുമാന്യരേ,സപ്ലൈകോഅഭ്യർത്ഥനസംസ്ഥാനത്ത് അവശ്യ ഭക്ഷ്യധാന്യങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും മികച്ച ഗുണനിലവാരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വിലവർദ്ധനവ് നിയന്ത്രിച്ച് നിർത്തുന്നതിന് സർക്കാർ സഹായത്തോടെ വിപണി ഇടപെടൽ നടത്തിവരുന്ന സർക്കാർ പൊതുമേഖലാസ്ഥാപനമാണ് സപ്ലൈകോ. ഈ വർഷം സപ്ലൈകോ സുവർണ ജൂബിലിവർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ കിഴുവിലം ഗ്രാമപഞ്ചായത്തിൽ ദീർഘകാലമായിപ്രവർത്തിച്ചു വരുന്ന മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായിഉയർത്തി എൻ. ഇ. എസ് ബ്ലോക്ക് ജംഗ്ഷന് സമീപം പ്രവർത്തനംആരംഭിക്കുകയാണ്.2024 നവംബർ 13 ബുധനാഴ്ച വൈകുന്നേരം 4.00PM ന്എൻ. ഇ. എസ് ബ്ലോക്ക് ജംഗ്ഷനിൽ Read More…