Blog

സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം

ചിറയിൻകീഴ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയികീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. വി. ശശി എം. എൽ. എ ഉദ്‌ഘാടനം ചെയ്തു. വയനാട് ദുരന്ത പുനരിധിവാസ നിധി എം.എൽ.എ ഏറ്റുവാങ്ങി.2 .65 ലക്ഷം രൂപയാണ് ബ്ലോക്ക് കമ്മിറ്റി പുനരിധിവാസ നിധി യിലേക്ക് swaroopichath ബ്ലോക്ക് പ്രസിഡന്റ്‌ കെ ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എസ് .നാസറുദീൻ സ്വാഗതം പറഞ്ഞു . വയോജനങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അമർ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ രാധാകൃഷ്ണൻ നായർ പ്രഭാഷണം നടത്തി.ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി. സി ജയശ്രീ, സീനിയർ സിറ്റിസൺ ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ബി. പ്രശോഭനൻ, കെ .എസ് .എസ്. പി .യു ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് രാമദാസ്, ബ്ലോക്ക്‌ സാംസ്കാരിക കമ്മിറ്റി കൺവീനർ
രാധമ്മ എന്നിവർ സംസാരിച്ചു. കെ.രഘു ആശ്ശാരി അനുശോചന പ്രമേയം അവതരിപ്പിച്ചു .വനിതാ കമ്മിറ്റി കൺവീനർ രമാദേവി നന്ദി പറഞ്ഞു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയികീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചാരണ പരിപാടികൾ വി. ശശി എം. എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *