റിപ്പോർട്ടർ ടീം കലാ നികേതൻ
കന്യാകുളങ്ങര വാർഡിലെ ഈ റോഡിന്റെ അവസ്ഥ കാണാതെ പോകരുത്…അധികാരികൾ കണ്ടിട്ടും കണ്ണടക്കുകയാണോ
വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര മേലെവിള – മുക്കോല റോഡിന്റെ ശോചനീയ അവസ്ഥയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, നിരവധി കുടുംബങ്ങളും, വിദ്യാർത്ഥികളും അടക്കം ഇത് വഴി സഞ്ചരിക്കുന്നു. അതോടൊപ്പം പള്ളിയിലും പ്രാർത്ഥനക്കായി നിരവധി ജനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വാഹനങ്ങൾ കേടുപാടുകൾ സംഭവിക്കുന്നതടക്കം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു..
എത്രയും വേഗം ഇതിന് ഒരു പരിഹാരം കാണണമെന്നും,
മാത്രമല്ല ജനങ്ങൾ കൂടുതൽ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്നും നാട്ടുകാർ കലാനികേതൻ ഓൺലൈൻ മീഡിയയോട് പറഞ്ഞു.
