ആറ്റിങ്ങൽ: പൊയ്കമുക്ക് തിപ്പട്ടിയിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും, 1008 അർച്ചനകളും ജൂലൈ 16 മുതൽ 23 വരെ നടക്കുന്നു.
സുമേഷ് പ്രണവശേരിയുടെ നേതൃത്വത്തിലാണ് യജ്ഞ കർമ്മങ്ങൾ നടക്കുന്നത്. ക്ഷേത്ര തന്ത്രി,മേൽശാന്തി ക്ഷേത്ര ഭരണസമിതി അംഗങ്ങൾ തദവസരത്തിൽ സന്നിഹിതരായിരിക്കും, പൂജയ്ക്ക് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ആഹാരവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഭരണസമിതി ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി ബാബുരാജൻ അറിയിക്കുന്നു.


