Blog

വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന 11-കാരി മരിച്ചു. പത്തനംതിട്ട പന്തളം കടക്കാട് ഹന്ന ഫാത്തിമ(11) ആണ് മരിച്ചത്.

പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ഈ മാസം രണ്ടിനായിരുന്നു. പേവിഷബാധയാണോന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രണ്ടാം ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളം കടയ്‌ക്കാട് അഷറഫ് റാവുത്തർ -സജിന ദമ്ബതികളുടെ മകളാണ് ഹന്നാ ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *