കൊല്ലം ഇലാവൂർ കാവ് കണ്ടർ സ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു നിരവധി വാഹനങ്ങൾ തകർത്തു.
പാലക്കാട് ജില്ലയിലെ നെന്മാറയില് ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. Read More…
പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം. കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽ വീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ്ണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.സ്വർണ്ണം കടത്തുന്നതിന് നൂതന വഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണ്ണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്. ചോക്ളേറ്റ് കവറിന്റെ Read More…