കേരള ബാങ്കിന്റെ മംഗലപുരം ബ്രാഞ്ചിൽ സെലിബ്രിറ്റി അക്കൗണ്ട് ക്യാമ്പയിൻ നടന്നു.
കേരളത്തിന്റെ ജനകീയ ബാങ്കായകേരള ബാങ്കിന്റെ
” സെലിബ്രിറ്റി അക്കൗണ്ട് ” ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ശാഖയിൽ കവിയുംചലച്ചിത്ര ,നാടക ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുതിയ അക്കൗണ്ട് സ്വീകരിച്ചു . ബാങ്ക് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻസംഘടിപ്പിക്കുന്നത്.പുതിയ തലമുറയെ ബാങ്കിംഗ് രംഗത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്കിന്റെ ഈ ആശയം സമൂഹമേറ്റെടുക്കുമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ബാങ്കിൽ നടന്ന ക്യാമ്പയിൻ പരിപാടിയിൽ ബ്രാഞ്ച് മാനേജർ മനോജ്കുമാർ പി.എസ്, ക്യാഷ്യർ ഗിരീശൻ കെ.
മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.