പ്രസിദ്ധ നാടകപ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം Read More…
മറക്കണ്ട… ഫെബ്രുവരി 7…അവസരം നിങ്ങൾക്കും വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി Read More…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ Read More…