മഞ്ഞുമ്മല്‍ ബോയ്സിന്റേയും പ്രേമലുവിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് Read More…
വേനൽഅവധി ക്യാമ്പ് സമാപിച്ചു ആലംകോട്,തെഞ്ചേരിക്കോണംകെ.വിവേകാനന്ദൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി.യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു. സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.
ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ. അതിരമ്പുഴ അമ്മഞ്ചേരി, കുമ്മണ്ണൂർ ധന്യ അർജുൻ (37) ആണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2022 മാർച്ച് മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ആണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി Read More…