പാരീസ്: ഒളിംപിക്സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തുരാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ Read More…
പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ആറ് പേര് പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.