കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കലയനാട് കൂത്തനാടിയിൽ ആണ് സംഭവം. സംഭവത്തിനു ശേഷം കൊലപാതകവിവരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ച പ്രതി തുടർന്ന് പുനലൂർ പൊലീസിൽ കീഴടങ്ങി. രാവിലെ ആറരയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴാണ്കൊലപാതകവിവരം അറിയുന്നത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ശാലിനിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നെന്നും ശാലിനി അമ്മയുടെ വീട്ടിലാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു. Read More…
കാസർകോട്: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതി ഉണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്, ഭരതന്, എ.വി. ഭാസ്കരന്, തമ്പാന്, ചന്ദ്രന്, ബാബു, രാജേഷ്, ശശി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി Read More…
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായി.മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി, സന്തോഷ് നിവാസില്‍ രതീഷ്(51) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാനായി ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം രംഗത്തുണ്ട്. തിങ്കളാഴ്ചവെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കിഘോഷയാത്രയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം. പുത്തൂര്‍, ഐവര്‍കാല ഈസ്റ്റ്സോപാനം വീട്ടില്‍ ജയസേനന് മകന് Read More…