Blog

ആറ്റിങ്ങൽ: വക്കം

നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ പത്ത് വയസ്കാരന് ദാരുണാന്ത്യം.

അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ
ബിജി വാൾട്ടർ ദമ്പതികളുടർ മകൻ ബിനോയ്‌ (കുട്ടു ) (10) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 3:15 ഓടെയായിരുന്നു സംഭവം. അമ്മ ബിജിയും ബിനോയ്‌, സഹോദരി ബ്ലസി തുടങ്ങിയവർ മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വാഹനം ഫുട്പാത്തിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ്‌ വാഹനത്തിനടിയിൽ പെടുകയായിരുന്നു

തെരുവ് നായ കുറുക്ക് ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *