Jaundice രോഗബാധിതനായി ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച് കിംസ് ഹോസ്പിറ്റലിൽ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഊരുപൊയ്ക സ്വദേശിയായ കൃഷ്ണകുമാറിന് ഒരു ദിവസം 60000 രൂപയ്ക്ക് മുകളിലാണ് ചികിത്സ ചിലവ് വേണ്ടി വരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ മുൻപ് സജീവമായിരുന്നു. മലയാളത്തിൽ ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കായി സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത്, ബോഡിഗാർഡ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകൾ.
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. ഭൗതീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച Read More…