
ഓച്ചിറ. പരബ്രഹ്‌മ ക്ഷേത്രത്തിലെ 28-ാം ഓണത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിന് എല്ലാ കാളകെട്ട് സമിതികളും കെട്ടുകാളകളെ 23നു വൈകിട്ട് 5നു മുൻപ് ക്ഷേത്രത്തിൽ എഴുന്നള്ളിക്കണമെന്ന് നിർദേശം
കെട്ടുകാഴ്ചയിൽ ഡിജെ സൗണ്ട് സംവിധാനം. പേപ്പർഗൺ എന്നിവ പൂർണമായി നിരോധിക്കാനും കെട്ടുകാളകളെ എഴുന്നള്ളിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും സംയുക്‌ത യോഗം തീരുമാനിച്ചു അടുത്ത യോഗം 14നു സബ് കലക്‌ടറുടെ നേതൃത്വത്തിൽ ചേരും.സർക്കാർ സേവനങ്ങൾ പരിശോധിക്കുക
15നു മുൻപ് കെട്ടുകാളയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കാനും കെട്ടുകാളകളുടെ റൂട്ട് മാപ്പ് സമർപ്പിക്കാനും വലിയ കെട്ടുകാള കളെ മറ്റു കെട്ടുകാഴ്ചയ്ക്കു ശേഷം എഴുന്നള്ളിക്കാനും നിർദേശിച്ചിട്ടുണ്ട്.
ക്ഷേത്ര ഭരണസമിതി പ്രസിഡ ന്റ്റ് രാജീവ് കടകംപള്ളി അധ്യക്ഷത വഹിച്ചു സെക്രട്ടറി ബി.എസ്.വിനോദ്, കരുനാഗപ്പള്ളി തഹ സിൽദാർ ബോസ് ഫ്രാൻസിസ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്‌ണൻ, കരുനാഗപ്പള്ളി എസിപി വിനോദ് കുമാർ, കായം കുളം നഗരസഭാ അധ്യക്ഷൻ ശര ത് ലാൽ ബില്ലാരി ഓച്ചിറ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മോഹനൻ, പഞ്ചായത്ത് പ്രസി ഡന്റുമാരായ എൻ.കൃഷ്‌ണകു മാർ അമ്പിളിക്കല എസ്.ശ്രീകല, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ആർ.ഡി.പത്മകു മാർ, വി.സാഗർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

