അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചു; ഇടപെട്ട് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസല്ല ഈ പരാതി നൽകിയതെന്നും പുറത്തുനിന്നുള്ളവരുടെ ഇടപെടലിനെത്തുടർന്നാണ് സസ്പെൻഷൻ ഉണ്ടായതെന്നും വ്യക്തമായതിനെത്തുടർന്നാണ് നടപടി. വിരമിക്കലിന് തൊട്ടുമുമ്പുള്ള അധ്യാപകന്റെ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

