രാഹുൽ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്തു.ഹൈക്കോടതിയിൽ നടന്നത് മിനി ട്രയൽ മാത്രമാണെന്നും അതിജീവിതയ്ക്കെതിരായ പരാമർശങ്ങൾ വിധിയിൽ ഉൾപ്പെടുന്നത് വിചാരണവേളയിൽ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങൾ നീക്കിയത്. ജസ്റ്റിസ് എം എം Read More…
ആരോഗ്യ സർവകലാശാല South Zonal കലോത്സവത്തിൽ കലാപ്രതിഭാപട്ടം ആറ്റിങ്ങൽ സ്വദേശി അർജുൻ എസ് പദ്മന് ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചുനടന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ഭാരതനാട്യം, കുച്ചിപുടി,എന്നീ ഇനങ്ങളിൽ ഫസ്റ്റ് പ്രൈസും എ ഗ്രൈഡും,നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും അർജുൻ സ്വന്തമാക്കി, കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് അർജുൻആറ്റിങ്ങൽ മയൂര ഡാൻസ് സ്കൂളിലെ നൃത്താധ്യാപകരായ പദ്മകുമാറിന്റെയും ഷീജയുടെയും മകൻ കൂടിയാണ് അർജുൻ പദ്മൻ.
വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ Read More…