Blog

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു.

കൊല്ലം പേരയം സ്വദേശി പടപ്പക്കര ലെനിന്‍ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില്‍ഫ്രഡിന്റെ മകന്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മെയ് 25 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വാര്‍ഡില്‍ 17-ാം നമ്പര്‍ ബെഡില്‍ ചികിത്സയിലായിരുന്നു വില്‍ഫ്രഡ്. മെയ് 30-ന് വൈകീട്ടാണ് അദ്ദേഹം തറയില്‍ കമിഴ്ന്നു വീണത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.

ലെനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 194 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലെനിന്‍ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *