ജീവിത പരീക്ഷയിൽ അനുഭവങ്ങൾ കുട്ടികൾക്ക്
ശക്തി നൽകും: രാധാകൃഷ്ണൻ കുന്നുംപുറം.

എസ്.എസ്.എൽ സി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ചിറയിൻകീഴ് ഒറ്റ കലിങ്ങ് ബ്രദേഴ്സ് പുരവൂർ വട്ടമുടുമ്പിൽ തിരുമുറ്റത്ത് സംഘടിപ്പിച്ച മെരിറ്റ് ഈവനിങ്ങ് കവിയും ഗാനരചയിതാവുമായ രാധാക്യഷ്ൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജീവിതമെന്ന പരീക്ഷയിൽ വിജയിക്കാതെ ആർക്കും വിജയി യാകുന്നതിന് സാധിക്കില്ലെന്നും പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് അനുഭവങ്ങളും അറിവും കൊണ്ട് നേടി യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ് ഈ ആദരവ് നിങ്ങളുടെ ജീവിതത്തിലെ അമൂല്യ സംഭാവനയാണ് നിങ്ങൾ ഈ നാടിൻ്റെ വളർച്ചയെന്നും ഓർമ്മപ്പെടുത്തി.ചടങ്ങിൽ മുൻ ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ പി.ബിജു അദ്ധ്യക്ഷനായിരുന്നു. ഡോ:ലാലി സ്വാഗതം പറഞ്ഞു. ഹയർ സെക്കൻ്ററി അധ്യപകൻഷാജു റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ ബാജി, ബിജുശ്രീ രതീഷ്,ബി ജോയ് എന്നിവർ ആശംസാപ്രസംഗം നടത്തി.തുടർന്ന് ദീപു സുധർമ്മൻ്റെ നേതൃത്ത്വത്തിൽ “കട്ടനും പാട്ടും ” എന്ന സംഗീത സംഗമം നടന്നു.

