കണ്ണൂര്: കണ്ണൂരില് ഒരാള്ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു.ദുബായില് നിന്ന് രണ്ടുദിവസം മുന്പാണ് തലശേരി സ്വദേശി നാട്ടില് എത്തിയത്. കണ്ണൂര് വിമാനത്താവളത്തില് ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്ന്ന് ആശുപത്രിയില് ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള് പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്ന്നാണ് സാമ്പിള് പരിശോധനയ്ക്ക് അയച്ചത്.ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്സ് സ്ഥിരീകരിച്ചത്. Read More…
◾സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്സ്പോര്ട്ട് കമ്മീഷണര് നടത്തിയ ചര്ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്മിറ്റ് പുതുക്കി നല്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില് പരിഹാരമുണ്ടായില്ലെങ്കില് ഈ മാസം 22 മുതല് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ◾ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില് Read More…
സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന് കടകള് അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന് വ്യാപാരികള്. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്കിയ ഉല്സവബത്ത നല്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന് കടകള് അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന് കോ ഓര്ഡിനേഷന് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന് കട വ്യാപാരികള്ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര് പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കും സംഘടന നോട്ടീസ് നല്കി.