വിവേകോദയം ലൈബ്രറിയിൽ മെരിറ്റ് ഈവനിംഗും ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു.

മുടപുരം : വായന പക്ഷാചരണത്തിന്റെ ഭാഗമായിമുടപുരം വിവേകോദയം ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽമെരിറ്റ് ഈവനിംഗും ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു . പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ .എൻ.സായികുമാർ അവാർഡുകൾ വിതരണം ചെയ്തു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം മുഖ്യാതിഥി യായി പങ്കെടുത്തു. .പഞ്ചായത്ത് മെമ്പർമാരായ എസ്.ചന്ദ്രൻ,പി.മിനി,ലതിക സനൽ,ഗ്രന്ഥശാല ചികിത്സ സഹായനിധി ചെയർമാൻ ഡോ .ഡി.ചന്ദ്രകുമാർ ,ഗ്രന്ഥശാല സെക്രട്ടറി കെ.രമേശ് ,ഷിബു.ബി എന്നിവർ സംസാരിച്ചു .ഗ്രന്ഥശാല വിമുക്തി ക്ലബ്ബ് കൺവീനർ സജിൻ.എസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന ലഹരി വിരുദ്ധ സദസ്സിൽ ചിറയിൻകീഴ് പോലീസ് എസ്.എച്ഛ്.ഓ പ്രശോഭ് .കെ.കെ മുഖ്യ പ്രഭാഷണം നടത്തി.എൻ.രഘു സംസാരിച്ചു.

