Blog

മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരുവിലാണ് അന്ത്യം.

എൺപത്തെട്ട് വയസ്സായിരുന്നു. അസൂയാവഹമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജാനകിയമ്മ എന്നും മലയാളി നെഞ്ചേറ്റുന്ന ഗായിക ആണ്. മാനസഗംഗോത്രിയിലെ ആ സംഗീതനിശയോടുകൂടി എസ്. ജാനകി എന്ന ഗായിക തന്റെ പാട്ടുജീവിതം അവസാനിപ്പിച്ചിട്ട് ഒൻപതു വർഷമാകുന്നു. ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് ജാനകിയമ്മ സൃഷ്ടിച്ച സംഗീതസാമ്രാജ്യം ഇന്നും നമ്മുടെ ഹൃദയാതിർത്തികളെ കീഴടക്കി ബാക്കിയാകുന്നു. ഏതുരാഗവും ഭാവവും ഭാഷയും വഴങ്ങുമായിരുന്ന ജാനകിയമ്മയ്ക്കു തെന്നിന്ത്യ മുഴുവൻ സംഗീതകുടുബമായി മാറുകയായിരുന്നു.

ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയമ്മയുടെ ജനനം. കുട്ടിക്കാലംമുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന മോഹം നടക്കാതെപോയി. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയമ്മയുടെ സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *